എന്തുകൊണ്ട് പ്രാത്ഥനക് മറുപടി വൈകുന്നു ?

എന്തുകൊണ്ട് പ്രാത്ഥനക് മറുപടി  വൈകുന്നു ?

തൻറെ ജനത്തിന്‍റെ പ്രാത്ഥന ദൈവം കേൾക്കുന്നവൻ ആണ്‌ ; എന്നാൽ ദൈവം പ്രവർത്തിക്കുന്നത് നമ്മുടെ സമയത് അല്ല ദൈവത്തിന്‍റെ സമയത്തു ആണു . കാനാവിൽ കല്യാണത്തിന് വീഞ്ഞു തീർന്നപ്പോൾ മാറിയ യേശുവിനോട് ആ വിവരം വന്നു പറയുന്നു , എന്നാൽ യേശു ആ സമയത്തു പറയുന്നത് നമുക് അറിയാം, തന്‍റെ സമയം ഇതുവരെയും വന്നിട്ടില്ല എന്ന് യേശു മാറിയയോട് പറയുന്നു. അവിടെ മാറിയ പറഞ്ഞ ഉടനെ അതിനു ഉത്തരം ലഭിക്കുന്നില്ല , എന്നാൽ ദൈവം പ്രവർത്തിക്കാതിരിക്കുന്നില്ല തന്‍റെ സമയം വന്നപ്പോൾ യേശു അവിടെ അത്ഭുതം പ്രവർത്തിക്കുന്നു .
പ്രാത്ഥന എന്ന് പറയുന്നത് ദൈവത്തിനു പ്രവർത്തിക്കുവാനുള്ള  വഴി തുറക്കുന്നത് ആണ് .

 നാം എങ്ങനെ ആണ് പ്രാത്ഥിക്കേണ്ടത്?

a ) സ്ഥിരതയോടെ നാം പ്രാത്ഥിക്കണം 

b ) മടുത്തുപോകാതെ പ്രാത്ഥിക്കണം 

c ) വിശ്വാസത്തോടെ പ്രാത്ഥിക്കണം


ചില സമയങ്ങളിൽ ദൈവം നാമിക് ഉത്തരം നൽകിയാലും അത് നമുക് ലഭിക്കാതെ വണ്ണം പിശാച് തടയാം. അവന്‍റെ  തന്ത്രങ്ങൾ നമ്മൾ മനസിലാക്കണം അതുകൊണ്ടാണ് ബൈബിൾ പറയുന്നത് 2 കോരി 2 :11 സാത്താന്‍ നമ്മെ തോല്പിക്കരുതു; അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. സാത്താൻ നമ്മുടെ പ്രാത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കാൻ അവനാൽ കഴിയുന്നത് സകലവും ചെയ്യും. നാം സ്ഥിരതയോടെ പ്രതിക്കാതിരിക്കാൻ നമ്മളെ എങ്ങനെ ആകര്ഷിക്കാമോ അത് വച്ച് അവൻ നോക്കും.
വിശുദ വേദപുസ്തകത്തിൽ നമുക് കാണാം സാധിക്കും സാത്താൻ ദാനിയേലിന്‍റെ പ്രാത്ഥനയുടെ മറുപടി തടഞ്ഞു വച്ചു. ദാനിയേൽ 10 : 12 , 13 . എന്നാൽ ദാനിയേൽ മടുത്തു പോയില്ല അവൻ ഉത്തരം കിട്ടുന്നത് വരെ പ്രാത്ഥിച്ചു.
നാം പ്രതികുമ്പോൾ ദൈവതോട്‌ ചേർന്നിരുന്നു പ്രാത്ഥിക്കണം. നമ്മുടെ പ്രാത്ഥന ദൈവ ഹിതത്തിനു ഒത്തവണ്ണം ആയിരിക്കണം. നമ്മുടെ ജീവിതത്തിൽ പ്രാത്ഥനയുടെ  മറുപടിക്ക് തടസമായി നിൽക്കുന്നത് നീക്കികളയണം.

എന്തെല്ലാം കാര്യങ്ങൾ ആണ് നമ്മുടെ പ്രാത്ഥനക്ക് മറുപടിക്ക് താസമായി നിൽക്കുന്നത് ?

1 )പാപത്തിൽ അകപ്പെട്ടിരിക്കുകാ.

ദാവീദ്‍ പറയുന്നത് നാം കേൾക്കാം നമ്മുടെ ഹൃദയത്തിൽ അക്രത്യം കരുതിയാൽ ദൈവം പ്രാത്ഥന കേൾക്കില്ല, സങ്കി 66 :18.
നമ്മുടെ ഹൃദയത്തെ ദൈവത്തിലേക്ക് ഏല്പിച്ചു കൊടുക്കണം അപ്പോൾ അവൻ നമ്മുടെ ഹൃദയത്തെ ശോധന ചെയ്തു നമ്മുടെ വ്യസനത്തിന്‍റെ മാർഗത്തെ മാറ്റി ശാശ്വതമാര്‍ഗ്ഗത്തില്‍ നമ്മളെ നടത്തും സങ്കി 139: 23, 24. പാപം നമ്മളെ ദൈവത്തിൽ നിന്ന് അകറ്റുന്നു അതുകൊണ്ട് നമ്മുടെ പാപത്തെ നാം ഏറ്റു പറഞ്ഞു പ്രാത്ഥിക്കണം അപ്പോൾ നമുക്ക് വിടുതൽ ലഭിക്കും. " തന്‍റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും. സദൃ 28: 13."

2 ) അവിശ്വാസo 

 നാം ഒരിക്കലും അവിശ്വാസത്തോടുകൂടെ പ്രാത്ഥിക്കരുത് ആ പ്രാത്ഥന ദൈവം കേൾക്കില്ല . ദൈവത്തിന്‍റെ വക്താതം നാം വിശ്വസിക്കണം. വേദപുസ്തകം പറയുന്നത് വിശ്വാസം കൂടാതെ ആരും ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല എന്നാണു. എബ്രാ 11: 6. ദൈവ വചന പഠനത്തോടുകൂടെ മാത്രമേ നമുക് വിശ്വാസവും വരുകയുള്ളു. ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു. റോമർ 10 : 17. അവിശ്വാസം നമുക്ക് തീ പൊയ്ക തരും വെളി 21 : 8. അവിശ്വസം മൂലം നമുക് ദൈവത്തിൽ നിന്ന് ഒന്നും പ്രവിക്കാതെ പൊകും. എന്നാൽ വിശ്വസിക്കുന്നവന് എല്ലാം സാധ്യം. മാർക്ക് 9 : 23 യേശു അവനോടു: നിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.

3 ) ലോക സ്നേഹികൾ ആയിരിക്കുക 

നാം ലോകസ്നേഹികൾ ആയി മാറരുത്, ഇവിടം നമുക് ശാശ്വതം അല്ല . നാം ലോകത്തെ പറ്റിച്ചിന്തിക്കാതെ ഉയരത്തിൽ ഉള്ളതിനെ പറ്റി  ചിന്തിക്കണo. നാം ലോകത്തെ സ്‌നേഹിക്കുമ്പോൾ നാം ദൈവത്തിനു ഉള്ളവർ അല്ലാതെ പോകുന്നു. നമ്മുടെ ജഡമോഹം, കൺ മോഹം, ജീവനത്തിന്‍റെ പ്രതാപം എല്ലാം ലോകത്തിൽ നിന്ന് വരുന്നത് ആണ്.( 1 യോഹ 2 :15,16 ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്‍റെ സ്നേഹം ഇല്ല.  ജഡമോഹം, കണ്മോഹം, ജീവനത്തിന്‍റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു). പോൾ പറയുന്നത് ഈ ലോകത്തിൽ നാം അനുരൂപർ ആകരുത് റോമ 12 : 2.

4 ) പ്രാത്ഥനയിൽ മടുപ്പുള്ളവർ ആകുകാ.

നാം ദൈവത്തോട് പ്രാത്ഥിക്കുമ്പോൾ മടുത്തുപോകാതെ പ്രാത്ഥിക്കണം. യേശു പറഞ്ഞ ഒരു ഉപമയിലേക് ഞാൻ നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരട്ടെ. ലൂക് 18: 1-8
മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നുള്ളതിന്നു അവന്‍ അവരോടു ഒരുപമ പറഞ്ഞതു.
ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ അവന്‍റെ അടുക്കല്‍ ചെന്നു: എന്‍റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. അവനു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവന്‍ : എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല ങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാന്‍ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കില്‍ അവള്‍ ഒടുവില്‍ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു. അനീതിയുള്ള ന്യായാധിപന്‍ പറയുന്നതു കേള്‍പ്പിന്‍ .
ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്‍റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘ ക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തില്‍ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. നാം  പ്രാത്ഥിക്കുമ്പോൾ അത് ലഭിച്ചു എന്ന് വിശ്വസിച്ചു പ്രാത്ഥിക്കുക. നാം യാക്കോബിനെ പോലെ പ്രാത്ഥിക്കണം.

5 ) പ്രാത്ഥനക് വിരുദ്ധമായി പ്രവർത്തിക്കുക.


ഒരിക്കലും നാം പ്രാത്ഥനക് എതിരായിട്ടു പ്രവർത്തിക്കരുത്. ഒരിക്കലും നാം അവിശ്വാസം പറയരുത്. നാം പ്രാത്ഥിക്കുക മാത്രമല്ല നമ്മുടെ ജോലി; അതിനു അനുകൂലമായി നാം പ്രവർത്തിക്കണം നമ്മുടെ ഭാഗം നാം ചെയ്തു കഴിയുമ്പോൾ ദൈവം നമുക് വേണ്ടി പ്രവർത്തിക്കുo, അതാണ് കാനാവിൽ കല്യാണത്തിന്ന് യേശു നമുക് കാണിച്ചുതന്നത്. അതുകൊണ്ട് പ്രാത്ഥനയോടെ നാം ദൈവ സന്നിധിയിൽ ആയിരിക്കാം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
BRO. SAM JOSEPH, CHENNAI.

Post a Comment

1 Comments